ഐ.ടി@സ്തൂള്‍ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ആനിമേഷന്‍ സിനിമാ നിര്‍മ്മാണ പരിശീലനം കോഴിക്കോട് ജില്ലയില്‍ 26 കേന്ദ്രങ്ങളില്‍ ആരംഭിച്ചു. 900ത്തോളം വിദ്യാര്‍ത്ഥികള്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നു. സപ്തംബര്‍ 5,6,7,17 ദിവസങ്ങളില്‍ പരിശീലനം നടക്കും.പരിശീലനം ലഭിച്ച വിദ്യാര്‍ത്ഥികളും ചിത്രകലാ അധ്യാപകരും പരിശീലനത്തിന് നേതൃത്വം നല്‍കുന്നു.