സമ്പൂര്‍ണയുടെ ഒന്നാം ഘട്ടമായ ഡാറ്റാ എന്‍ട്രി ഏകദേശം കഴിഞ്ഞിരിക്കുന്നു. നിങ്ങളുടെ സ്കൂളിലെ പത്താം ക്ളാസിലെ കുട്ടികളുടെ പ്രൊഫൈല്‍ നിങ്ങള്‍ക്ക് നിരീക്ഷിക്കാന്‍ കഴിയും. യൂസര്‍ കോഡും പാസ് വേര്‍ഡും പഴയതുതന്നെ. സംശയങ്ങള്‍ക്ക് പ്രിയ (കോഴിക്കോട്), മനോജ് (താമരശ്ശേരി), സുരേഷ് (വടകര) ബന്ധപ്പെടുക.
മെയില്‍ ചെയ്ത പത്താം ക്ളാസിലെ കുട്ടികളുടെ എണ്ണവും ഡാറ്റാ എന്‍ട്രി നടന്ന എണ്ണവും തുല്യമാണോ എന്ന് പരിശോധിക്കുക. വലിയ വ്യത്യാസം കാണുകയാണങ്കില്‍ ഈ മെയില്‍ വിലാസത്തില്‍ സ്കൂള്‍ കോഡ്, പേര്, വ്യത്യാസം എന്നിവ അറിയിക്കുക.
ഇനി സമ്പൂര്‍ണയുടെ രണ്ടാം ഘട്ടമാണ്. കെല്‍ട്രോണ്‍ എത്തിച്ചുതരുന്ന പ്രിന്റ് ഔട്ടും നേരത്തെ നല്‍കിയ ഡാററാ കാപ്ച്യര്‍ ഫോറവും തമ്മില്‍ അതത് ക്ളാസ് ടീച്ചര്‍ ഒത്തുനോക്കി തിരുത്തലുകള്‍ എതെങ്കിലും ഉണ്ടങ്കില്‍ അവ പ്രിന്റ് ഔട്ടില്‍ ചുവന്ന മഷിയില്‍ രേഖപ്പെടുത്തുക. ശേഷം ഓണ്‍ ലൈനില്‍ നിങ്ങളുടെ സ്കൂളില്‍ നിന്ന് തന്നെ തിരുത്തലുകള്‍ വരുത്തുക. ഇതിനുള്ള സമയ പരിധി പ്രിന്റ് ഔട്ട് കിട്ടിയ ദിവസം മുതല്‍ 200ല്‍ താഴെ കുട്ടികളുടെ എണ്ണം വരുന്ന ചെറിയ സ്കൂളുകള്‍ക്ക് 3 ദിവസവും വലിയ സ്കൂളുകള്‍ക്ക് 5 ദിവസവും ആയിരിക്കും. ഇതെല്ലാം ചെയ്യുന്നതിന് ക്ളാസ് ടീച്ചര്‍ക്കും എസ്.ഐ.ടി.സി മാര്‍ക്കും വേതനം കൊടുക്കുന്നതായിരിക്കും.
സമ്പൂര്‍ണയുടെ മൂന്നാം ഘട്ടത്തില്‍ SSLC A List ന് വേണ്ട ഡാറ്റ ഐ.ടി അറ്റ് സ്കൂള്‍ പരീക്ഷാഭവന് കൈമാറും. അത് പരീക്ഷാഭവന്‍ അവരുടെ സൈറ്റില്‍ പ്രസിദ്ധീകരിക്കും. അവിടെയും ഒരു പരിശോധന സ്കൂള്‍ ലെവലില്‍ തന്നെ നടത്തണം. തിരുത്തലുകള്‍ ഏതെങ്കിലും ആവശ്യമാണങ്കില്‍ അതും സാധ്യമായിരിക്കുമെന്ന് കരുതുന്നു. ഇതിന്റെ വിശദാംശങ്ങള്‍ പരീക്ഷഭവനാണ് ലഭ്യമാക്കേണ്ടത്. അതേതായും രണ്ടാം ഘട്ടത്തില്‍ തന്നെ കഴിയുന്നതും തിരുത്തലുകള്‍ വരുത്തി ഡാറ്റ പൂര്‍ണമായും Error Free ആക്കാന്‍ നമ്മള്‍ ശ്രമിക്കണം.