ഐ.ടി അറ്റ് സ്കൂള്‍ പ്രോജക്റ്റ് കോഴിക്കോട്
എട്ടാം തരത്തിലെ അധ്യാപകര്‍ക്കുള്ള ഐ.സി.ടി പരിശീലനം
എട്ടാം തരത്തിലെ അധ്യാപകര്‍ക്കുള്ള ഐ.സി.ടി പരിശീലനം കോഴിക്കോട് ജില്ലയില്‍ ആറ് ബാച്ച് പൂര്‍ത്തിയാക്കി . ആദ്യ ബാച്ചില്‍ മുപ്പതു പേര്‍ക്ക് ഡിസ്ട്രിക്റ്റ് റിസോര്‍സ് സെന്ററില്‍ വച്ച് പരിശീലനം നല്കി . തുടര്‍ന്ന് അഞ്ച് ബാച്ചുകളിലായി 1139 പേര്‍ക്ക് പരിശീലനം നല്കി . ആകെ 1169 പേര് വിവിധ കേന്ദ്രങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കി. എട്ടാം തരത്തിലെ പുതിയ ഐ.സി.ടി പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള പരിശീലനമാണ് നടന്നത്. വിവിധ വിഷയങ്ങളെ ഐ.സി.ടി സഹായത്തോടെ പഠിപ്പിക്കുന്നതിനാവശ്യമായ ജിമ്പ്,കെ.സ്റ്റാര്‍,മാര്‍ബിള്‍.എക്സാര്‍ മാപ്പ്,ജിയോജിബ്ര, സണ്‍ക്ലോക്ക്, കാല്‍സ്യം, ജി പിരിയോഡിക്, ജിഹെമിക്കല് എന്നിവയ്കു പുറമേ ഓഫീസ് പാക്കേജുകളായ വേഡ് പ്രോസസര്‍, പ്രസന്റേഷന്, സ്പ്രെഡ് ഷീറ്റ് എന്നിവയും പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിന്നു