ഐ.ടി@സ്കൂള്‍ കോഴിക്കോട് ജില്ലാ പ്രോജക്റ്റ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ ഹൈസ്കൂളുകളില്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ദിനാചരണം നടത്തി. ഇതിന്റെ ഭാഗമായി 22/09/10 ന് വിവിധ സ്കൂളുകളില്‍ സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി. തുടര്‍ന്ന് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുകയും എല്ലാ കുട്ടികളും അതേറ്റുചൊല്ലുകയും ചെയ്തു.

ഇതോടനുബന്ധിച്ച് വിവിധ മത്സരഇനങ്ങളും നടന്നു. മലയാളം ടൈപ്പിംഗ്, ഡിജിറ്റല്‍ പെയിന്റിംഗ്, പ്രസന്റേഷന്‍, വെബ് പേജ് നിര്‍മാണം, ഐ. ടി ക്വിസ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്.