സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ശില്‍പശാല


സ്വതന്ത്ര സോഫ്റ്റ്‌വേര്‍ ശില്‍പശാല
സ്വതന്ത്ര സോഫ്റ്റ്‌വേര്‍ ഉപയോഗിക്കാന്‍ പൊതുജനങ്ങളെയും തല്‍പ്പരരാക്കുക എന്ന ഉദ്ദേശ്യത്തോടെ ഐ.ടി @ സ്കൂള്‍ കോഴിക്കോട് ജില്ലാ പ്രോജക്റ്റ് ഓഫീസിന്റെ നേതൃത്ത്വത്തില്‍ പൊതുജനങ്ങള്‍ക്കായി സ്വതന്ത്ര സോഫ്റ്റ്‌വേര്‍ ശില്‍പശാല സംഘടിപ്പിച്ചു. പൊതുജനങ്ങളില്‍ സ്വതന്ത്ര സോഫ്റ്റ്‌വേര്‍ ആഭിമുഖ്യം വളര്‍ത്തുന്നതിനും , സ്വതന്ത്രസോഫ്റ്റ് വെയര്‍ വേദിയായ 'ലിനക്സിലേക്ക് ' മാറ്റാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെയും നടത്തിയ ശില്‍പ്പശാല ഐ.ടി @ സ്കൂള്‍ കോഴിക്കോട് ജില്ലാ കോ ഓഡിനേറ്റര്‍ വി.കെ ബാബു ഉല്‍ഘാടനം ചെയ്തു. മുന്‍ ജില്ലാ കോ ഓഡിനേറ്റര്‍ ഒ. കുഞ്ഞിക്കണാരന്‍ മുഖ്യാതിഥിയായിരുന്നു. സ്വതന്ത്ര സോഫ്റ്റ്‌വേറിന്റെ ലോകം, വിവിധ മീഡിയ പ്ലെയറുകള്‍, വീഡിയോ എഡിറ്റിംഗ്, ഓഡിയോ എഡിറ്റിംഗ്, ഓപ്പണ്‍ ഓഫീസ്, ലിനക്സ് ഇന്‍സ്റ്റാലേഷന്‍, മലയാളം കമ്പ്യൂട്ടിംഗ് എന്നിവയില്‍ വിദഗ്ദര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു. സാധാരണ വിന്റോസില്‍ ഇത്തരം സോഫ്റ്റ് വെയറുകള്‍ പ്രവര്‍ത്തിപ്പിച്ച് പരിചയിച്ച ആളുകള്‍ക്ക് ലിനക്സില്‍ ഇത്തരം ആപ്ലിക്കെഷനുകള്‍ എങ്ങനെ ലളിതമായി പ്രവര്‍ത്തിപ്പിക്കാം എന്നത് സംബന്ധിച്ച പരിശീലനമാണ് പൊതുജനങ്ങള്‍ക്കായി സംഘടിപ്പിച്ചത്..ടി @ സ്കൂള്‍ പ്രോജക്റ്റ് വിവിധ സോഫ്റ്റ്‌വെയര്‍ പാക്കേജുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഉബുണ്ടു 10.04 ആണ് പരിശീലനത്തിനുപയോഗിച്ചത്.പരിശീലനപരിപാടിയില്‍ സ്വതന്ത്ര സോഫ്റ്റ്‌വേറിന്റെ ലോകം എന്ന വിഷയം പോള്‍ കെ.ജെ, വിവിധ മീഡിയ പ്ലെയറുകള്‍ സംബന്ധിച്ച് മുഹമ്മദ് അബ്ദുള്‍ നാസര്‍ , വീഡിയോ എഡിറ്റിംഗ്, ഓഡിയോ എഡിറ്റിംഗ് എങ്ങനെയെന്ന് പ്രമോദ് കെ.വി,ഓപ്പണ്‍ ഓഫീസ് ഉപയോഗത്തെ കുറിച്ച് സുരേഷ് എസ്.ആര്‍, ലിനക്സ് ഇന്‍സ്റ്റാലേഷന്‍ എങ്ങനെയെന്ന് വിജയന്‍ കാഞ്ഞിരങ്ങാട്ട്,മലയാളം കമ്പ്യൂട്ടിംഗ് സംബന്ധിച്ച് അസ്സന്‍കോയ സി എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.ശില്പശാലയില്‍ വി.മനോജ്കുമാര്‍ സ്വാഗതവും പ്രിയ വി.എം നന്ദിയും പറഞ്ഞു