SITC സംഗമം തുടങ്ങി


ഐടി@സ്കൂള്‍ പദ്ധതി ഇനി രക്ഷിതാക്കളിലേക്കും

                സ്കൂളുകളിലെ ഐടി ക്ലബുകളിലൂടെ സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍മാരെക്കൂടി ഉപയോഗിച്ചുകൊണ്ട് രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഐടി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് ഐടി@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് പറഞ്ഞു. ഈ വര്‍ഷം സ്കൂളുകളില്‍ നടപ്പാക്കേണ്ട ഐടി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനായി ജില്ലയില്‍ സംഘടിപ്പിച്ച സ്കൂള്‍ ഐടി കോര്‍ഡിനേറ്റര്‍മാര്‍ക്കുള്ള ഏകദിന ശില്പശാലയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


                 കോഴിക്കോട് ജില്ലാ പ്രോജക്റ്റ് ഓഫീസിലുള്ള എഡ്യുസാറ്റ് ട്രെയിനിംഗ് സെന്ററില്‍ നടന്ന എസ്ഐ.ടി.സി ശില്പശാലയില്‍ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയില്‍ നിന്നുള്ള 70 സ്കൂള്‍ ഐ.ടി കോ ഓഡിനേറ്റര്‍മാര്‍ പങ്കെടുത്തു. വിജയന്‍ കാഞ്ഞിരങ്ങാട്ട് സ്വാഗതം പറഞ്ഞു. പ്രിയ വി.എം അധ്യക്ഷയായിരുന്നു. ജില്ലാ കോ ഓഡിനേറ്റര്‍ വി.കെ ബാബു വിഷയാവതരണം നടത്തി. 23, 24 തിയ്യതികളില്‍ താമരശ്ശേരി , വടകര വിദ്യാഭ്യാസ ജില്ലയിലെ SITC സംഗമം എഡ്യുസാറ്റ് ട്രെയിനിംഗ് സെന്ററില്‍നടക്കും