ഓസോണ്‍ കുട



    മഴ വന്നാല്‍ ​ഏതു കുട വാങ്ങുമെന്ന കാര്യത്തില്‍ ജി.വി.എച്ച്.എസ്സ് എസ്സ് മീഞ്ചന്തയിലെ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും യാതൊരു സംശയവുമില്ല സ്ക്കുളിന് സ്വന്തം കുടയല്ലേ ഉളളത് ഓസോണ്‍ കുട. അവധി ദിനങ്ങളില്‍ ഈ വിദ്യാലയത്തിലെ കുട നിര്‍മ്മാണ യൂണിറ്റ് സജീവമാകുന്നു ഗാന്ധിദര്‍ശന്‍ പ്രവൃത്തി പരിചയ ക്ലബും ചേര്‍ന്നാണ് കുട്ടികള്‍ക്ക് കുടനിര്‍മ്മാണ പരിശീലനം നല്കുന്നത് ശാരീരിക മാനസിക വൈകല്യങ്ങള്‍ ബാധിച്ച കുട്ടികളെ കുടുതലായി ഉള്‍പ്പെടുത്തിയാണ് കുട നിര്‍മ്മാണ യൂണിറ്റ് സംഘടിപ്പിച്ചിരിക്കുന്നത് എന്നൊരു പ്രത്യേകതയും ഉണ്ട് .കുട്ടികളുടെ വിശ്രമ വേളകള്‍ ഉല്ലാസപ്രദമാകുന്നതോടൊപ്പം ഒരു വരുമാന മാര്‍ഗ്ഗം കുടിയാണ് ഇത്. ഉപഭോക്താക്കള്‍ക്കാകട്ടെ കുറഞ്ഞ പണം കൊണ്ട് കൂടുതല്‍ ഗുണമേന്മയുളള കുടകള്‍ ലഭിക്കുന്നു. ഈ വിദ്യാലയത്തിലെ അദ്ധ്യാപകരായ ശ്രീ മുഹമ്മദ് മുസ്തഫ, ശ്രീമതി അനിത, ശ്രീമതി സീനത്ത് , ശ്രീമതി ലസിത എന്നിവര്‍ ഇതിന് ചുക്കാന്‍ പിടിക്കുന്നു.