ഉബുണ്ടു 10.04 ഇന്‍സ്റ്റാള്‍ ചെയ്ത സിസ്റ്റം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനിടെ പവര്‍ ഫെയിലര്‍ സംഭവിച്ചാല്‍ പിന്നീട് സിസ്റ്റം ബുട്ട് ചെയ്യുന്നതിന് പ്രയാസം നേരിടുന്നതായി പലരും അറിയിച്ചിട്ടുണ്ട്. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സിസ്റ്റത്തിന്റെ മൗണ്ട് ചെയ്തിരിക്കുന്ന പാര്‍ട്ടീഷന്‍ അണ്‍മൗണ്ട് ചെയ്യപ്പെടാതിരിക്കുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഫയല്‍ സിസ്റ്റം ext4 ആയി ക്രമീകരിച്ചിട്ടുള്ള കമ്പ്യൂട്ടറിലാണ് ഇത് കാണപ്പെടുന്നത്. ഇത് പരിഹരിക്കുന്നതിന് മുന്‍ വേര്‍ഷനുകളില്‍പ്പെട്ട ഉബുണ്ടു(9.4,9.10) ഡിവിഡികള്‍ ഉപയോഗിച്ച് INSTALLATION നല്‍കുകയും ഹാര്‍ഡ്‌ഡിസ്ക് പാര്‍ട്ടീഷന്‍ സമയത്ത് റൂട്ട് പാര്‍ട്ടീഷന്‍ മാത്രം CHANGE ചെയ്ത് ext3 ആക്കി മാറ്റുകയും ഇന്‍സ്റ്റാളേഷന്‍ തുടരാതെ സിസ്റ്റംറീസ്റ്റാര്‍ട്ട് ചെയ്യുകയും ചെയ്താല്‍ മതി