ഐ.ടി@സ്കൂള്‍ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തില്‍ രക്ഷിതാക്കള്‍ക്കായി സംഘടിപ്പിക്കുന്ന ഐ.സി.ടി പരിശീലനത്തിന്റെ സംസ്ഥാനതല ഉല്‍ഘാടനം തിരൂരങ്ങാടി ഗവര്‍മ്മെണ്ട് ഹയര്‍സെക്കണ്ടറി സ്കൂളില്‍ 20.08.2011ന് ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ വകുപ്പുമന്ത്രി ശ്രീ.പി കെ അബ്ദുറബ്ബ് നിര്‍വ്വഹിച്ചു. 21.08.2011 മുതല്‍ 13.09.2011വരെയുള്ള ദിവസങ്ങളിലേതെങ്കിലും കേരളത്തിലെ മുഴുവന്‍ ഹൈസ്കൂളുകളിലും ഏകദിന ഐ.സി.ടി അവബോധ ക്ലാസ്സ് നടക്കും. തുടര്‍ന്ന് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ദിനമായ സപ്തംബര്‍ 17ന് രക്ഷിതാക്കള്‍ക്കുള്ള ഏകദിന ഐ.സി.ടി പരിശീലനം നടക്കും.