ജില്ലയിലെ ചിത്രകലാ അധ്യാപകര്‍ക്ക് ആഗസ്ത് മാസം 23 മുതല്‍ 3 ദിവസം കോഴിക്കോട് ഐ.ടി.@ സ്കൂള്‍ ജില്ലാ റിസോഴ്സ് സെന്ററില്‍ വച്ച് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ആനിമേഷന്‍ പരിശീലനം കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു.പരിശീലനം ലഭിക്കുന്ന അധ്യാപകര്‍ ഓണാവധിക്കാലത്ത് ( സപ്തംബര്‍ 5,6,7 & 17 തിയതികളില്‍) നടത്താനുദ്ദേശിക്കുന്ന കുട്ടികള്‍ക്കായുള്ള ആനിമേഷന്‍ പരിശീലനത്തില്‍ ആര്‍.പി.മാരായി പങ്കെടുക്കാന്‍ തയാറായിരിക്കണം.അതിനാല്‍ അതിന് തയ്യാറുള്ളവര്‍ മാത്രമേ ഈ പരിശീലനത്തില്‍ പങ്കെടുക്കാവൂ. ഈ നിബന്ധനക്ക് വിധേയമായി പങ്കെടുക്കാന്‍ താത്പര്യമുള്ള ചിത്രകലാ അധ്യാപകര്‍ 20.8.2011 ശനിയാഴ്ച നടക്കുന്ന അവരുടെ ക്ലസ്റ്റര്‍ മീറ്റിംഗില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.പേരിനൊപ്പം സ്കൂളിന്റെ പേര്,മൊബൈല്‍ നമ്പര്‍, റസിഡന്‍സ് ഫോണ്‍ നമ്പര്‍ എന്നിവ നല്‍കണം. ആനിമേഷന്‍ പരിശീലനത്തിന് വരുമ്പോള്‍ ഓരോ അധ്യാപകനും Ubuntu 10.04 ഇന്‍സ്റ്റാള്‍ ചെയ്ത ഒരു ലാപ്‌ടോപ്പ് കൊണ്ടുവരണം.
മുകളില്‍ സൂചിപ്പിച്ച കുട്ടികള്‍ക്കായുള്ള ആനിമേഷന്‍ പരിശീലനത്തില്‍ പങ്കെടുക്കേണ്ടുന്ന കുട്ടികളുടെ ലിസ്റ്റ് സ്കൂളില്‍ തയ്യാറാക്കിവെക്കേണ്ടതാണ്.ഡിജിറ്റല്‍ പെയിന്റിംഗ് മല്‍സരം നടത്തി 1 മുതല്‍ 10 വരെ സ്ഥാനം നേടുന്നവരുടെ ഒരു ലിസ്റ്റാണ് തയ്യാറാക്കി വെക്കേണ്ടത്.കുട്ടികളെ പരിശീലനത്തിന് അയക്കാന്‍ ആവശ്യപ്പെടുമ്പോള്‍ എറ്റവും ആദ്യം വരുന്ന നിശ്ചിത എണ്ണം കുട്ടികളെ ആവശ്യപ്പെടുന്ന കേന്ദ്രത്തിലേക്ക് അയച്ചാല്‍ മതി.പരിശീലനത്തിന് വരുമ്പോള്‍ Ubuntu 10.04 ഇന്‍സ്റ്റാള്‍ ചെയ്ത ഒരു ലാപ്‌ടോപ്പ് കൊണ്ടുവരണം.രണ്ട് കുട്ടികള്‍ക്ക് ഒരു ലാപ്‌ടോപ്പ് എന്ന ക്രമത്തില്‍.നിങ്ങളുടെ സ്കൂളില്‍ ഇതിനകം ആനിമേഷന്‍ പരിശീലനം ലഭിച്ച കുട്ടികളുണ്ടെങ്കില്‍ അവരെ ഈ പരിശീലനത്തല്‍ സ്റ്റഡന്റ് ആര്‍.പി.മാരായി പങ്കെടുക്കാനായി ആവശ്യപ്പെടുമ്പോള്‍ പങ്കെടുപ്പിക്കണം.ഈ കാര്യം അവരെ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്.