Question Paper-ല്‍ നിന്ന് ആവശ്യമായ ഭാഗം കോപ്പി ചെയ്ത് Customised Question Paper നിര്‍മിക്കാന്‍ ഒരു വഴി

  1. Application – Graphics --- PDF Editor തുറക്കുക.
  2. File – Open (Browse ചെയ്ത് നിങ്ങളുടെ Question Paper തുറക്കുക)
  3. View – Next page ഉപയോഗിച്ച് ആവശ്യമായ പേജില്‍ എത്തുക. (Next Page, Previous Page തുടങ്ങിയ short cut buttons പച്ച നിറത്തില്‍ ടൂള്‍ ബാറില്‍ ഉണ്ട്. അതും ഉപയോഗിക്കാം)
  4. Edit – Select all objects ക്ളിക്ക് ചെയ്യുക. (ഇതിന്റെ short cut button ടൂള്‍ ബാറില്‍ ഉണ്ട്. അതും ഉപയോഗിക്കാം)
  5. ആവശ്യമായ ഭാഗം ഈ ടൂള്‍ ഉപയോഗിച്ച് സെലക്ട് ചെയ്യുക (Selection കഴിഞ്ഞ് അത്രയും ഭാഗം മഞ്ഞ നിറത്തില്‍ കാണുന്നത് വരെ കാത്തിരിക്കുക)
  6. മഞ്ഞ നിറത്തില്‍ കാണുന്ന സെലക്ട് ചെയ്ത ഭാഗത്തിന്റെ മുകളില്‍ Right Click ചെയ്ത് അതിലെ രണ്ടാമത്തെ Option ആയ Save Selected area as image ക്ളിക്ക് ചെയ്യുക.
  7. ഒരു പേരും കൂടെ .bmp എക്സ്റ്റെന്‍ഷനും കൊടുത്ത് നിശ്ചിത ഫോള്‍ഡറില്‍ സേവ് ചെയ്യുക. (ഉദാഹരണമായി ഒന്നാമത്തെ ചോദ്യമാണങ്കില്‍ 1.bmp എന്ന പേരില്‍ സേവ് ചെയ്യുക)
  8. ഇതുപോലെ ആവശ്യമായ മറ്റു ചോദ്യങ്ങളും സേവ് ചെയ്യുക.
  9. ശേഷം Applications --- Office –OpenOffice Word Processor തുറക്കുക.
  10. Insert – Picture – from file വഴി നേരത്തെ സേവ് ചെയ്ത bmp images ഓരോന്നായി insert ചെയ്യുക.
  11. എല്ലാ ചോദ്യങ്ങളും insert ചെയ്ത് alignment-ഉം ചോദ്യപേപ്പറിന്റെ Headingഉം കൊടുത്ത് ഭംഗിയാക്കി പ്രിന്റ് ചെയ്യുക.
സംശയങ്ങള്‍ക്ക് വിളിക്കാം (സുരേഷ് .എസ്. ആര്‍ 9447460005)