രക്ഷിതാക്കളുടെ ബോധവല്‍ക്കരണപരിപാടിയുടെ ഭാഗമായി എടുത്ത ഫോട്ടോ സൈറ്റില്‍ അപലോഡ് ചെയ്യാനുള്ള മാര്‍ഗം മാത്സ് ബ്ലോഗില്‍ പറഞ്ഞത് ഒരു വര്‍ക്ക് ഷീറ്റ് രൂപത്തില്‍ പ്രിന്റ് എടുക്കാനുള്ള തരത്തില്‍ അവതരിപ്പിക്കട്ടെ.
- gmail -ല്‍ ലോഗിന്‍ ചെയ്യുക.
- മുകള്‍ ഭാഗത്തായി കാണുന്ന Orkut, Gmail, Calender, ...... എന്ന വരിയില്‍ നിന്ന് Photos ക്ലിക്ക് ചെയ്യുക.
- തുടര്‍ന്ന് മുകള്‍ ഭാഗത്തായി കാണുന്ന My photos ക്ളിക്ക് ചെയ്തശേഷം Upload ബട്ടണ്‍ ക്ളിക്ക് ചെയ്യുക.
- Album name box-ല്‍ ഒരു പേര് കൊടുത്ത് (ഉദാഹരണമായി Animation Training എന്നോ മറ്റോ..) Select photos from your computer ബട്ടണ്‍ ക്ളിക്ക് ചെയ്യുക.
- Browse ചെയ്ത് നിങ്ങളുടെ Animation Training Photo സെലക്ട് ചെയ്ത് താഴെ കാണുന്ന Open ബട്ടണ്‍ ക്ളിക്ക് ചെയ്യുക. (ഒന്നിലധികം ഫോട്ടോ അപ്‍ലോഡ് ചെയ്യണമെങ്കില്‍ Contol key അമര്‍ത്തി ഓരോന്നായി സെലക്ട് ചെയ്യുക.)..
- ഇപ്പോള്‍ നിങ്ങളുടെ Photo അപ്‌ലോഡ് ആയതായി കാണാം. ശേഷം OK ബട്ടണ്‍ അമര്‍ത്തുക.
- My Photos ഒരിക്കല്‍ കൂടി ക്ളിക്ക് ചെയ്ത് Picasa എന്ന് കാണിക്കുന്നതിന്റെ തൊട്ടടുത്തുള്ള Edit visibility ബട്ടണ്‍ ക്ളിക്ക് ചെയ്യുക.
- തുടര്‍ന്ന് വരുന്ന ജാലകത്തിലെ വലത് വശത്ത് കാണുന്ന Only You ക്ളിക്ക് ചെയ്ത് Public എന്നാക്കി മാറ്റി താഴെ കാണുന്ന Done ബട്ടണ്‍ ക്ളിക്ക് ചെയ്യുക.
- തുടര്‍ന്ന് ചിത്രം ക്ളിക്ക് ചെയ്താല്‍ Address bar-ല്‍ കാണുന്ന വിലാസമാണ് നിങ്ങള്‍ അപലോഡ് ചെയ്ത ഫോട്ടോയുടെ URL. അത് സെലക്ട് ചെയ്ത് കോപ്പി ചെയ്ത ശേഷം www.parentspgm.itschool.gov.in സൈറ്റില്‍ URL എന്ന് കാണുന്ന ഭാഗത്ത് പേസ്റ്റ് ചെയ്യുക. (ഓരോ ചിത്രത്തിനും ഓരോ URL ആണന്ന കാര്യം ഓര്‍ക്കുക).സംശയങ്ങള്‍ക്ക് വിളിക്കാം (Suresh SR 9447460005)