രക്ഷിതാക്കള്‍ക്ക് കംപ്യൂട്ടര്‍ പരിശീലനം


കുറ്റ്യാടി: സ്വതന്ത്ര സോഫ്റ്റ്വെയര്‍ ദിനത്തില്‍ കായക്കൊടി ഹൈസ്കൂളില്‍ ആരംഭിച്ച രക്ഷിതാക്കള്‍ക്കായുള്ള ഐടി പരിശീലനപരിപാടി മന്ത്രി കെ പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. വിവരവിനിമയ സാങ്കേതികവിദ്യയുടെ നൂതനവും വൈവിധ്യമുള്ളതുമായ സങ്കേതങ്ങളും സൗകര്യങ്ങളും ഉപയോഗപ്പെടുത്തി പഠനബോധന പ്രവര്‍ത്തനങ്ങളുടെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനുള്ള പരിപാടികള്‍ക്കാണ് കെപിഇഎസ്എച്ച് കായക്കൊടിയില്‍ തുടക്കംകുറിച്ചത്. 10 ബാച്ചുകളിലായി മുഴുവന്‍ രക്ഷിതാക്കളെയും കംപ്യൂട്ടര്‍ സാക്ഷരരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. രക്ഷിതാക്കള്‍ക്ക് വിദ്യാര്‍ഥികള്‍തന്നെയാണ് പരിശീലനം നല്‍കുന്നത്. രക്ഷിതാക്കള്‍ക്ക് സ്വതന്ത്ര സോഫ്റ്റ്വെയര്‍ സിഡി സൗജന്യമായി വിതരണം ചെയ്തു. ബോധവല്‍ക്കരണക്ലാസ് കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് ടി ടി നാണു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പൊറോറ ബഷീര്‍ അധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍ ജയചന്ദ്രന്‍പിള്ള, കെ ടി അബൂബക്കര്‍ മൗലവി, കെ പി സുരേഷ്, കെ ജയരാജന്‍ , എം പി മോഹന്‍ദാസ്, വി പി അശോകന്‍ , മനയത്ത് ചന്ദ്രന്‍ , ടി മൊയ്തു, എം കെ മൊയ്തു, ടി അബ്ദുള്‍നാസര്‍ , പി പി പ്രസന്നകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ് ആര്‍ സുരേഷ് ക്ലാസെടുത്തു. 

   പത്രവാര്‍ത്തയ്ക് ഇവിടെ ക്ലിക്ക്ചെയ്യുക