ഇന്‍സ്റ്റാള്‍ ഫെസ്റ്റ്


ഗാന്ധി ജയന്തി ദിനത്തില്‍ ആവേശമായി ഇന്‍സ്റ്റാള്‍ ഫെസ്റ്റ്
 
           സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ വ്യാപനത്തിനായി കൈറ്റിന്റെ (ഐ ടി @ സ്കൂള്‍ പ്രോജക്റ്റ് ) നേതൃത്വത്തില്‍ സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ ഇന്‍സ്റ്റാലേഷന്‍ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ കൈറ്റിന്റെ ജില്ലാ ഓഫീസില്‍ നടന്ന പരിപാടി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ബഹു. വിദ്യാഭ്യാസ മന്ത്രി പ്രൊ. സി. രവീന്ദ്രനാഥ് ഉല്‍ഘാടനം ചെയ്തു. കൈറ്റ് വൈസ് ചെയര്‍മാന്‍ ശ്രീ. അന്‍വര്‍ സാദത്ത് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പദ്ധതി വിശദീകരണം നടത്തി.

          സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ പൊതുജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ പൊതുജനങ്ങളും ജീവനക്കാരും വിദ്യാര്‍ത്ഥികളും കൊണ്ടുവന്ന 52ഓളം കമ്പ്യൂട്ടറുകളില്‍ ഉബുണ്ടു 14.04, 16.04 എന്നിവ ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കി
 
          ഐ ടി @ സ്കൂള്‍ ജില്ലാ കോ ഓഡിനേറ്റര്‍ വി മനോജ് കുമാര്‍ സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ ജില്ലാ കോ ഓഡിനേറ്റര്‍മാരായ ബാബു വി കെ, സുരേഷ് എസ് ആര്‍, പ്രിയ വി എം എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് സ്വതന്ത്രസോഫ്റ്റ്‍വെയര്‍ അധിഷ്ഠിതമായ വിവിധ ക്ലാസ്സുകള്‍ നടന്നു. മാസ്റ്റര്‍ ട്രെയിനര്‍മാരായ പോള്‍ കെ ജെ, പ്രമോദ് കെ വി, സുരേഷ് എസ് ആര്‍, നൗഫല്‍ കെ പി എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു